സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പാതനിര്‍മാണം 300 കി.മീ. പൂര്‍ത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ വയഡക്ടിന്റെ നിര്‍മാണം 300 കിലോമീറ്റര്‍ പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഇന്ത്യയുടെ സാമ്പത്തിക ഹബ്ബായ മുംബൈയേയും രാജ്യത്തെ പ്രധാനനഗരങ്ങളിലൊന്നായ അഹമ്മദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നീളം 508.18 കിലോമീറ്ററാണ്. ഗുജറാത്തിലെ സൂറത്തിനുസമീപം 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗര്‍ഡര്‍ കൂടി സ്ഥാപിച്ചതോടെയാണ് പാതാ നിര്‍മാണത്തിന്റെ 300 കിലോമീറ്റര്‍ പൂര്‍ത്തിയായത്.
300 കിലോമീറ്റര്‍ പാതയുടെ ഉപരിഘടനയുടെ 257.4 കിലോമീറ്റര്‍ നിര്‍മാണം ഫുള്‍ സ്പാന്‍ ലോഞ്ചിങ് മെത്തേഡിലൂടെയാണ് പൂര്‍ത്തിയായത്.

നദികള്‍ക്ക് കുറുകേയുള്ള 14 പാലങ്ങള്‍, 37.8 കിലോമീറ്റര്‍ നിര്‍മാണം സ്പാന്‍ ബൈ സ്പാന്‍ മെത്തേഡിലൂടെയും (എസ്ബിഎസ്). 0.9 കിലോമീറ്റര്‍ ഉരുക്കുപാലങ്ങള്‍ (60 മുതല്‍ 130 മീറ്റര്‍ ദൈര്‍ഘ്യമുള്ള 7 പാലങ്ങള്‍), 1.2 കിലോമീറ്റര്‍ പിഎസ് സി പാലങ്ങള്‍ (40 മുതല്‍ 80 മീറ്റര്‍ നീളമുള്ള അഞ്ച് പാലങ്ങള്‍), 2.7 കിലോമീറ്റര്‍ വരുന്ന സ്റ്റേഷന്‍ കെട്ടിടം എന്നിവയാണ് 300 കിലോമീറ്ററില്‍ പൂര്‍ത്തിയായിരിക്കുന്നത്.

നിര്‍മാണപ്രവൃത്തി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ എഫ്എസ്എല്‍എം സഹായകമായതായി എംഎഎച്ച്എസ്ആര്‍ അധികൃതര്‍ പറഞ്ഞു. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി പത്തുമടങ്ങ് വേഗത്തില്‍ ഗര്‍ഡര്‍ സ്ഥാപിക്കാനും സാധ്യമായി. പദ്ധതിയുടെ 383 കിലോമീറ്റര്‍ ദൂരത്തിലുള്ള തൂണുകളുടെ നിര്‍മാണം 326 കിലോമീറ്റര്‍ ദൂരം ഗര്‍ഡര്‍ കാസ്റ്റിങ് എന്നിവയും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ഗുജറാത്തില്‍ ഒന്‍പതും, മഹാരാഷ്ട്രയില്‍ മൂന്നും ഉള്‍പ്പെടെ 12 സ്റ്റേഷനുകളാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുള്ളത്. മുംബൈയിലെ ഒരു ഭൂഗര്‍ഭ സ്റ്റേഷനും താനെ, വിരാര്‍, ബോയ്സര്‍, വാപി, ബിലിമോറ, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നീ സ്റ്റേഷനുകള്‍ ഉയര്‍ത്തിയുമാണ് നിര്‍മിക്കുന്നത്. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.