കിഴക്കൻ ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതത്തിൽ നിന്ന് 18 കിലോമീറ്ററോളം ചാരം തുപ്പി. ഇന്ന് പകല്‍ 11.-5 ഓടെയാണ് അഗ്നിപര്‍വ്വതം സജീവമായതെന്ന് അഗ്നിപർവ്വത ശാസ്ത്ര ഏജൻസിയുടെ അറിയിപ്പില്‍ പറയുന്നു. 1,584 മീറ്റർ ഉയരമുള്ള അഗ്നിപര്‍വ്വതത്തില്‍ നിന്നുമുള്ള ചാരം തെറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഇതുവരെ ആൾനാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അഗ്നിപർവ്വതത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലുള്ളവരോട് മാറിത്താമസിക്കാനും മാസ്കുകൾ ധരിച്ച് മാത്രം പുറത്തിറാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്തോനേഷ്യൻ ഭാഷയിൽ ‘പുരുഷൻ’ എന്നർത്ഥം വരുന്ന ‘ലാക്കി ലാക്കി’ ഒരു ഇരട്ട അഗ്നിപര്‍വ്വതമാണ്.






