തൃശ്ശൂർ: കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഓട്ടോണമസിലെ പോസ്റ്റ്‌ഗ്രാജുവേറ്റ് ഇംഗ്ലീഷ് വകുപ്പ് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു.
യൂണിവേഴ്‌സിറ്റി ഓഫ് കോൺനക്റ്റിക്കട്ട് (യു.എസ്.എ) ലെ ഡോ. കാത്രിൻ മയേഴ്സ്, ബനാരസ് ഹിന്ദു യൂണിവേഴ്‌സിറ്റി (വാരണസി) ലെ ഡോ. പ്രദോഷ് കുമാർ മിശ്ര, എന്നിവരും ചെന്നൈ കോഢിനേറ്റർ ഷിനു ഷോബ വിൻസന്റും സമ്മേളനത്തിൽ മുഖ്യപ്രഭാഷകറായി പങ്കെടുത്തു.
ഇന്ത്യൻ പൗരന്മാർക്കുള്ള ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ സംബന്ധിച്ച പ്രത്യേക ഓൺലൈൻ സെഷനും സംഘടിപ്പിച്ചു. കീ–നോട്ട് പ്രഭാഷണങ്ങൾ, പ്ലീനറി ടോക്കുകൾ, പാനൽ ചർച്ചകൾ, പേപ്പർ അവതരണങ്ങൾ എന്നിവ ഉൾപ്പെട്ട സമ്മേളനം സാഹിത്യം, ദൃശ്യകലകൾ, സൗന്ദര്യശാസ്ത്രം, സൃഷ്ടിപരത്വം എന്നിവയുടെ ബന്ധങ്ങളെ പണ്ഡിതരും വിദ്യാർത്ഥികളും അന്വേഷിക്കുന്നതിന് വേദിയായി. നറേറ്റീവ് തിയറികൾ, ക്രോസ്–മീഡിയ അഡാപ്റ്റേഷൻ, സാംസ്കാരിക സ്മൃതി, പരിസ്ഥിതി സൗന്ദര്യം, പെർഫോർമറ്റീവ് ആർട്സ്, ആഗോള സാഹിത്യസംവാദങ്ങൾ എന്നിവയിൽ ഗവേഷകർ പേപ്പറുകൾ അവതരിപ്പിച്ചു.
കോൺഫറൻസിൽ അവതരിപ്പിച്ച തെരഞ്ഞെടുത്ത പേപ്പറുകൾ സഹൃദയയുടെ അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിക്കും. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്ങൽ, പ്രിൻസിപ്പൽ ഡോ. ജോയ്. കെ.എൽ., ഫിനാൻസ് ഓഫീസർ റവ. സിബിൻ വാഴപ്പിള്ളി, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, പ്രൊഫ. ഡോ. സനിൽ രാജ് ജെ, മിസ് ഷീന സാറ വിന്നി, മിസ് റോസലിൻ അലക്സ്, ഇംഗ്ലീഷ് വകുപ്പിലെ അധ്യാപക സംഘം എന്നിവരുടെ സഹകരണത്തോടെ ഏകോപിപ്പിച്ചു.










