വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 13എസ് സ്മാര്‍ട്‌ഫോണ്‍ വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോമിന്റെ ഏറ്റവും ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസിന്റെ തന്നെ വണ്‍പ്ലസ് 13, 13 ആര്‍ മോഡലുകളില്‍ ഇതേ ചിപ്പ്‌സെറ്റാണ്. ഐഫോണ്‍ 16ഇ, ഗാലക്‌സി എസ്25 എഡ്ജ് എന്നിവയോട് വിപണിയില്‍ മത്സരിക്കാനാണ് വണ്‍പ്ലസ് 13 എസ് എത്തിയിരിക്കുന്നത്.
6.32 ഇഞ്ച് 1.5 കെ എല്‍ടിപിഒ അമോലെഡ് സ്‌ക്രീന്‍ ആണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയ്ക്ക് എച്ച്ബിഎം മോഡില്‍ 1600 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുണ്ട്.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി സോണി എല്‍വൈടി 700 പ്രൈമറി ക്യാമറയ്‌ക്കൊപ്പം 2എക്‌സ് ഒപ്ടിക്കല്‍ സൂം ഉള്ള 50 എംപി ടെലിഫോട്ടോ സെന്‍സറും ഉള്‍ക്കൊള്ളുന്നു. റിയര്‍ ക്യാമറയില്‍ 60 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാന്‍ കഴിയും. 8കെ റെക്കോര്‍ഡിങ് സൗകര്യമില്ല. 32 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്.
വണ്‍പ്ലസ് ഫോണുകളിലെ സ്ഥിര സാന്നിധ്യമായിരുന്ന അലേര്‍ട്ട് സ്ലൈഡര്‍ ഒഴിവാക്കി പകരം പ്ലസ് കീ അവതരിപ്പിച്ചു. ഐഫോണിലെ ആക്ഷന്‍ ബട്ടന് സമാനമാണിത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒക്‌സിജന്‍ ഒഎസ് 15 ആണ് ഫോണില്‍ 12 ജിബി റാമും 512 ജിബി സ്‌റ്റോറേജുമുണ്ട്. വണ്‍പ്ലസ് 13എസില്‍ 5850 എംഎഎച്ച് ബാറ്ററിയുണ്ട്. 80 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. വയര്‍ലെസ് ചാര്‍ജിങ് ഇല്ല.
256 ജിബി സ്റ്റോറേജ് വേരിയന്റിന് 54999 രൂപയും, 512 ജിബി പതിപ്പിന് 59999 രൂപയുമാണ് വില. ആമസോണ്‍, വണ്‍പ്ലസ് ഇന്ത്യ വെബ്‌സൈറ്റ്, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ് എന്നിവയില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും. വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സേല്‍സ് പോലുള്ള സ്ഥാപനങ്ങളിലും ജൂണ്‍ 12 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.






