സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐപിഎൽ പ്ലേ ഓഫ്: മുംബൈയും ഡൽഹിയും ഏറ്റുമുട്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഐപിഎൽ പ്ലേ ഓഫിൽ ഇടം നേടാൻ മുംബൈയും ഡൽഹിയും ഏറ്റുമുട്ടും. വാങ്കഡേ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഗുജറാത്തിനും ബെംഗളൂരുവിനും പഞ്ചാബിനുമൊപ്പം ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാകാനാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും മത്സരത്തിനിറങ്ങുന്നത്. 12 കളിയിൽ 14 പോയന്‍റുള്ള മുംബൈ നാലും 13 പോയന്‍റുളള ഡൽഹി അഞ്ചും സ്ഥാനത്താണ്.

ഇന്ന് ജയിച്ചാൽ മുംബൈ പ്ലേ ഓഫ് ഉറപ്പിക്കും. ഡൽഹി പുറത്താവും. ഡൽഹി ജയിച്ചാൽ മുംബൈയും ഡൽഹിയും അവസാന മത്സരത്തിലേക്ക് ഉറ്റുനോക്കും. ഇരുടീമിനും അവസാന മത്സരത്തിൽ നേരിടാനുള്ളത് പ്ലേ ഓഫ് ഉറപ്പിച്ച പഞ്ചാബ് കിംഗ്സിനെയാണ്. ഇന്ന് മുംബൈ ജയിച്ചാല്‍ ലീഗ് റൗണ്ടില്‍ ശേഷിക്കുന്ന ഏഴ് മത്സരങ്ങളും അപ്രസക്തമാകും. വാങ്കഡേയിൽ മുംബൈയെ കീഴടക്കുക ഡൽഹിയ്ക്ക് എളുപ്പമാവില്ല. രോഹിത് ശർമ, റയാൻ റിക്കിൾട്ടൺ, നമൻ ദിർ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ ബാറ്റിംഗ് കരുത്തിനേയും ജസ്പ്രീത് ബുമ്ര, ട്രെന്‍റ് ബോൾട്ട്, കരൺ ശർമ്മ, ദീപക് ചാഹർ എന്നിവരുടെ ബൗളിംഗ് മികവിനേയും മറികടക്കാൻ കഴിഞ്ഞാൽ മാത്രമേ ഡൽഹിയ്ക്ക് സാധ്യതയുള്ളൂ.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.