മുംബൈ: പുതിയ സീസൺ ഐപിഎൽ പുതിയ സീസൺ തുടങ്ങാൻ രണ്ട് ദിവസം വൈകിയേക്കും. മാർച്ച് 28ന് ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 26-നായിരുന്നു നിശ്ചയിച്ചിരിക്കുന്നത്. ഫൈനൽ നേരത്തെ നിശ്ചയിച്ചത് പ്രകാരം മെയ് 31ന് നടക്കും. ടൂർണ്ണമെന്റിന്റെ ഫിക്‌സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ കൂടി അറിഞ്ഞിട്ടായിരിക്കും ഷെഡ്യൂൾ ഇറങ്ങുക. കൊൽക്കത്ത, ചെന്നൈ, രാജസ്ഥാൻ (ഗുവാഹത്തി) എന്നിവയുടെ ഹോം മത്സരങ്ങൾ ഈ സംസ്ഥാനങ്ങളിലാണ്. ചിലപ്പോൾ രണ്ട് ഘട്ടങ്ങളിലായി ടൂർണമെന്റ് നടക്കാനും സാധ്യതയുണ്ട്.






