സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തുടരും, എമ്പുരാൻ ചിത്രങ്ങളെ വീഴ്ത്തി ലോക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രിയൽ ഹിറ്റായി കല്യാണി പ്രിയദർശൻ ചിത്രം ‘ലോക – ചാപ്ടർ വൺ: ചന്ദ്ര’. 267 കോടി രൂപ ആഗോള കളക്ഷൻ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾടൈം റെക്കാഡ് ആഗോള ഗ്രോസർ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്.

2025ൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് ലോക മുന്നിലെത്തിയിരിക്കുന്നത്. 266 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്നുമാത്രം 150 കോടി രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. കേരളത്തിൽ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും. ബുക്ക് മൈ ഷോയിലും ചിത്രം ഓൾടൈം റെക്കാഡ് നേടിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന ഏറ്റവും ഉയ‌ർന്ന ടിക്കറ്റ് വിൽപനയാണ് ലോകയുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ വിറ്റ മോഹൻലാൽ ചിത്രം ‘തുടരും’ മറികടന്നാണ് ലോകയുടെ നേട്ടം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.