വയനാട്: കൽപറ്റ കമ്പളക്കാട് വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കൽപറ്റ കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന 19 കാരിയാണ് അപകടത്തിൽപെട്ടത്.
കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന(19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ദിൽഷാന ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർഥിയാണ്.






