സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജില്ല കോടതിയിൽ ജോലിയവസരം; അസിസ്റ്റന്റ്, അറ്റൻഡർ ഒഴിവുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കണ്ണൂർ ജില്ലാ കോടതിക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നു. അസിസ്റ്റൻ്റ്/ ടൈപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ തപാൽ മാർഗം ഡിസംബർ 5ന് മുൻപായി അപേക്ഷ നൽകണം.

തസ്തികയും ഒഴിവുകളും, കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവയാണ് ഒഴിവുകൾ. തലശ്ശേരിയിലാണ് കോടതി സ്ഥിതി ചെയ്യുന്നത്, 179 ദിവസത്തേക്കോ, അല്ലെങ്കിൽ കരാർ തൊഴിലാളികൾക്ക് 62 വയസ് പൂർത്തിയാകുന്നത് വരെയോ ആണ് ജോലിയുടെ കാലാവധി.

പ്രായപരിധി 62 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, കോടതികളിൽ നിന്നോ, കോടതി പോലുള്ള വകുപ്പുകളിൽ നിന്നോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ ജോലി ചെയ്ത് വിരമിച്ചവരായിരിക്കണം.കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ട്. അപേക്ഷിക്കേണ്ട വിധം താൽപര്യമുള്ളവർ www.kannur.dcourts.gov.in ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജിൽ നിന്ന് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. മുഴുവൻ അറിയിപ്പും ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.

അപേക്ഷ നൽകുന്നതിനായി ഉദ്യോഗാർത്ഥികൾ അവരുടെ പൂർണ്ണമായ ബയോഡാറ്റ മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ ‘ജില്ലാ ജഡ്‌ജി ആൻഡ് ജില്ലാ കോടതി തലശ്ശേരി, പിൻകോഡ് -670101’ എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിന് വൈകുന്നേരം 5 മണിക്ക് മുമ്പോ അതിന് മുമ്പോ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം, അപേക്ഷയിൽ മൊബൈൽ നമ്പറും ഇ – മെയിൽ ഐഡിയും ഉൾപ്പെടുത്തണം

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.