കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. 12 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി പാലായില്‍ ജനവിധി തേടിയിറങ്ങും. ഇക്കാര്യത്തില്‍ തീരുമാനമാകാത്തതായിരുന്നു പ്രഖ്യാപനം വൈകിയതിന് പിന്നിലെ കാരണം. ഇടുക്കിയില്‍ റോഷി അഗസ്റ്റിന് തന്നെ മത്സരിക്കും.
കാഞ്ഞിരപ്പിള്ളി- ഡോ. എന്‍ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍, പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണന്, തൊടുപുഴ- സിറിയക് ചാഴിക്കാടന്, പിറവം- സാബു കെ ജേക്കബ്, ഇരിക്കൂര്‍- മാത്യൂ കുന്നപ്പിള്ളി, കടുത്തുരുത്തി- നിര്‍മ്മല ജിമ്മി, പെരുമ്പാവൂര്‍- ബേസില്‍ പോള്‍ എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. സിപിഎമ്മും സിപിഐയും ഇന്നലെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.






