കോട്ടയം: കേരളത്തിൽ അടുത്ത ആഴ്ചയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി പ്രചാരണത്തിൽ സജീവമായി കെ.എം.മാണിയുടെ കൊച്ചുമകൻ കെ.എം.മാണി ജൂനിയർ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെയും നിഷ ജോസ് കെ.മാണിയുടെയും മകനാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസം പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ പ്രചാരണം നടത്തിയ അദ്ദേഹം ഇന്നലെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രചാരണത്തിൽ പങ്കാളിയായി. പ്രവർത്തകരോടൊപ്പം വീടു കയറിയുള്ള പ്രചാരണമാണ് നടത്തുന്നത്. പ്രാദേശിക നേതാക്കളും ഒപ്പം ഉണ്ട്.
കഴിഞ്ഞ കൂറെ നാളായി ബാംഗളൂരുവിൽ ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത്. .തുടർന്ന് ഉന്നത പഠനത്തിനു ചേരാനാണു തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കെ.എം.മാണി ജൂനിയർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. വളരെ ചെറുപ്പം മുതലേ പ്രചാരണത്തിനായി കെ.എം.മാണി ജൂനിയർ പലയിടത്തും പോകാറുണ്ടെന്നു അമ്മ നിഷ ജോസ് കെ.മാണി പറഞ്ഞു.






