കൊച്ചി: അര്‍ജന്റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളില്‍ നവീകരിച്ച് വിട്ടുനല്‍കുമെന്ന് സ്പോണ്സര് ആന്റോ അഗസ്റ്റിന് . അര്‍ജന്റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ് സ്പോര്‍ട്സ് ഫെഡറേഷന് കേരളയുമായാണ് കരാറുള്ളത്.
നവംബര്‍ 30നുശേഷം സ്റ്റേഡിയം പൂര്‍ണമായും ജിസിഡിഎക്ക് കൈമാറും.അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ടെന്നും. തനിക്ക് ഒരു അവകാശവും വേണ്ടെന്നും. അത്തരത്തില്‍ ഒരു അവകാശവും ചോദിച്ചിട്ടുമില്ലെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
മാര്‍ച്ചില്‍ അര്‍ജന്റീന ടീം വരുന്നുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ അനുവദിച്ചാല്‍ മത്സരം നടക്കും. ഒരു ദുരൂഹ ഇടപാടും തനിക്കില്ലെന്നും നവീകരണത്തിന്റെ നഷ്ടം സഹിക്കാന്‍ തയ്യാറാണെന്നും ഇനി ഇപ്പോള്‍ ചെയ്യുന്ന നവീകരണം നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും ആന്റോ അഗസ്റ്റിന് കൂട്ടിച്ചേര്‍ത്തു.





