സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ കല്യാണ്‍ ദസാരി – ശരണ്‍ കോപ്പിസേട്ടി ചിത്രം ‘അധീര’; എസ് ജെ സൂര്യയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്കിലെ സൂപ്പര്‍ ഹീറോ യൂണിവേഴ്സായ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സൂപ്പര്‍ ഹീറോ ചിത്രമായ ‘അധീര’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആര്‍കെഡി സ്റ്റുഡിയോസ് ആയി കൈകോര്‍ത്ത് പ്രശാന്ത് വര്‍മ്മ അവതരിപ്പിക്കുന്ന ഈ പുതിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ എസ്. ജെ. സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കല്യാണി ദസാരി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആര്‍കെഡി സ്റ്റുഡിയോസിന്റെ ബാനറില്‍ റിവാസ് രമേഷ് ദുഗ്ഗല്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ കോപ്പിസേട്ടിയാണ്. തെലുങ്കില്‍ ആദ്യത്തെ സോമ്പി ചിത്രവും, ആദ്യത്തെ ഒറിജിനല്‍ സൂപ്പര്‍ ഹീറോ ചിത്രമായ ഹനുമാനും അവതരിപ്പിച്ച പ്രശാന്ത് വര്‍മ്മ ഇതിലൂടെ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രമാണ് എത്തിക്കുന്നത്.

കാളയെപ്പോലുള്ള കൊമ്പുകളുമായി ഉഗ്ര രൂപത്തില്‍ നില്‍ക്കുന്ന എസ് ജെ സൂര്യയെ ആണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഒരു വലിയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതും ഉരുകിയ ലാവ കട്ടിയുള്ള ചാരമായി ആകാശത്തെ മൂടുന്നതും കാണാം. ക്രൂരനായ ഒരു രാക്ഷസന്റെ പ്രഭയെ ഉള്‍ക്കൊള്ളുന്ന വേഷവിധാനത്തിലാണ് എസ് ജെ സൂര്യയെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന്റെ മുന്നില്‍, കല്യാണ്‍ ദാസരി അചഞ്ചലമായ ദൃഢനിശ്ചയത്തോടെ മുട്ടുകുത്തി, കണ്ണുകളില്‍ ജ്വലിക്കുന്ന നിശ്ചയദാര്‍ഢ്യത്തോടെ മുകളിലേക്ക് നോക്കി നില്‍ക്കുന്നതും കാണാം. യുദ്ധത്തിന് തയ്യാറായ രീതിയില്‍ പടച്ചട്ട ധരിച്ച അദ്ദേഹം ഒരു യഥാര്‍ത്ഥ സൂപ്പര്‍ഹീറോയുടെ പ്രഭ പ്രകടിപ്പിച്ചു കൊണ്ട് അധീര എന്ന പേരിനെ അന്വര്ഥമാക്കുന്നു. നായകന്‍ അധീരയും ശക്തനായ രാക്ഷസനും തമ്മിലുള്ള ഒരു ഇതിഹാസ ഏറ്റുമുട്ടലിനെ പോസ്റ്റര്‍ വ്യക്തമായി എടുത്തു കാണിക്കുന്നു. ഇത് ശക്തിയുടെയും ധൈര്യത്തിന്റെയും വിധിയുടെയും ഏറ്റുമുട്ടല്‍ ആണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യന്‍ ഇതിഹാസങ്ങളുടെ സത്തയില്‍ വേരൂന്നിയതും എന്നാല്‍ ആധുനിക സിനിമാ വൈദഗ്ദ്ധ്യം നിറഞ്ഞതുമായ ‘അധീര’ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ബ്രഹ്‌മാണ്ഡ കാഴ്ചപ്പാടാണ് മുന്നോട്ടു കൊണ്ട് പോകുന്നത്. ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ഹീറോ പ്രപഞ്ചത്തിന് അടിത്തറയിടുകയാണ് ഇതിലൂടെ പ്രശാന്ത് വര്‍മ്മ. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. പ്രതീക്ഷയും ഇരുട്ടും തമ്മിലുള്ള മഹത്തായ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന ചിത്രത്തില്‍, ധര്‍മ്മത്തെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പോരാടുന്ന നീതിയുടെ വൈദ്യുതശക്തിയായാണ് കല്യാണ്‍ ദസാരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍, അതിശയകരമായ ദൃശ്യങ്ങള്‍, നാടകീയമായ മുഹൂര്‍ത്തര്‍ത്തങ്ങള്‍ എന്നിവ നിറഞ്ഞ ഇടിമുഴക്കം പോലൊരു സിനിമാനുഭവമാണ് ‘അധീര’ സമ്മാനിക്കാനൊരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് വെളിപ്പെടുത്തും.

ഛായാഗ്രഹണം- ശിവേന്ദ്ര ദാസരധി, സംഗീത സംവിധായകന്‍- ശ്രീ ചരണ്‍ പാകാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വെങ്കട് കുമാര്‍ ജെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീ നാഗേന്ദ്ര തംഗല, കോസ്റ്റ്യൂം ഡിസൈനര്‍- ലങ്ക സന്തോഷി, പബ്ലിസിറ്റി ഡിസൈനര്‍- അനന്ത് കാഞ്ചര്‍ള, സോഷ്യല്‍ മീഡിയ & പിആര്‍- മാത്ത് , ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement