കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിൻറെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എൻറർടെയ്നറായ കല്യാണമരം നാളെ റിലീസ് ചെയ്യും. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം.
മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികൾക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതിൽ തർക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ആതിര പട്ടേലും, പ്രശാന്ത് മുരളിയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.
മനോജ് കെ.യു,സഞ്ജുനൊടുകുന്നേൽ, മനോജ് പണിക്കർ ,അമൽ രാജ് ദേവ് , ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ നിർമ്മാതാവായ സജി കെ.ഏലിയാസും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. ചിത്രം തിയേറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. നിർമ്മാണം – സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമൻ, കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര,പി ആർ ഒ – പി ആർ സുമേരൻ,





