ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്ഹാസന് രാജ്യസഭയിലേക്ക് മത്സരിക്കും. കമൽ ഹാസനെ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. പ്രമേയം എംഎൻഎം നേതൃയോഗം അംഗീകരിച്ചു. ഡിഎം കെയുമായുള്ള ധാരണ പ്രകാരമാണെന്ന് എംഎൻഎം പ്രമേയത്തിൽ പറഞ്ഞു. എട്ട് സീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്നാട്ടില്‍ നിന്നും ആറ് ഒഴിവുകളും അസമില്‍ രണ്ടും ആണുള്ളത്. ഇതില്‍ ഒരു സീറ്റാണ് കമല്‍ ഹാസന് നൽകിയത്.
ജൂണ്‍ 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ നടക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോയമ്പത്തൂരില്‍ നിന്ന് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന കമല്‍ ഹാസന് പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ഇന്‍ഡ്യാ മുന്നണിക്കായി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തി. മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി 2025 ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നല്‍കാമെന്ന് ധാരണയായിരുന്നു.






