കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്.
തെറ്റ് ചെയ്താലാണ് തിരുത്തേണ്ടതെന്നും താൻ അത് ചെയ്തിട്ടില്ലാത്തതുകൊണ്ടുതന്നെ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലായെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.
തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
കന്നഡയുടെ പാരമ്പര്യവും ചരിത്രവും അറിയാതെയാണ് കമല്‍ ഹാസന്‍ സംസാരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ താൻ ഉദ്ദേശിച്ച അർത്ഥത്തിലല്ല തന്റെ പ്രസ്താവനയെ മനസ്സിലാക്കിയതെന്നും ചർച്ചചെയ്തതെന്നും തിരുവനന്തപുരത്ത് എത്തിയ സമയത്ത് കമലഹാസൻ പ്രതികരിച്ചിരുന്നു.
Content: Kannada controversy; Thug Life banned in Karnataka



