യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരിടം കണ്ടെത്തിയ ടീം ‘കരിക്ക്’ സിനിമ നിര്‍മ്മാണ രംഗത്തേക്ക്. തങ്ങളുടെ ആദ്യ സിനിമയുടെ പ്രഖ്യാപനം നവംബര്‍ 1 കേരള പിറവി ദിനത്തില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്നത്.
തിയേറ്ററിലേക്കും ഒടിടിയിലേക്കുമായുള്ള സിനിമ- വെബ് സീരീസ് നിര്‍മാണത്തിലേക്ക് കടക്കുകയാണ് എന്നുള്ള കരിക്കിന്റെ പ്രഖ്യാപനം പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരിടം കണ്ടെത്തിയ ടീം ‘കരിക്ക്’ സിനിമ നിര്‍മ്മാണ രംഗത്തേക്ക്. തങ്ങളുടെ ആദ്യ സിനിമയുടെ പ്രഖ്യാപനം നവംബര്‍ 1 കേരള പിറവി ദിനത്തില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്നത്. തിയേറ്ററിലേക്കും ഒടിടിയിലേക്കുമായുള്ള സിനിമ- വെബ് സീരീസ് നിര്‍മാണത്തിലേക്ക് കടക്കുകയാണ് എന്നുള്ള കരിക്കിന്റെ പ്രഖ്യാപനം പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
വെബ് സീരീസിലൂടെ കേരളക്കരയാകെ തരംഗമായ ‘കരിക്ക്’ ടീം സിനിമയിലേക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്
നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. നിഖില്‍ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൂടിയാണ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. ചിത്രം 2025 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച്, അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്.




