കൊല്ലം: കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തട്ടാമല സ്വദേശി അക്ബർഷാ (28) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ലാലാജി ജംഗ്ഷൻ സമീപം ഡാൻസാഫ് സംഘമാണ് പരിശോധന നടത്തി അക്ബർഷായെ പിടികൂടിയത്. കോഴിക്കോട് നിന്ന് എത്തിച്ച വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


