തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. കെ.രാധാകൃഷ്ണൻ എംപി, എ. സി മൊയ്തീൻ എംഎൽഎ അടക്കമുള്ള പ്രതികൾ ജൂലൈ 4 ന് ഹാജരാകണം. 28 പ്രതികൾക്കും കോടതി സമൻസ് അയച്ചു. കേസിൽ സിപിഎമ്മും പ്രതി. കുറ്റം നിലനിൽക്കില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി.
ക്രമരഹിതമായി വായ്പ അനുവദിച്ചു, ഒരേ ഈടിൽ വ്യത്യസ്ത വായ്പകൾ അനുവദിച്ചു, കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവയാണ് കുറ്റങ്ങൾ. കരുവന്നൂർ ബാങ്കിൽ നടന്നത് 100 കോടിയുടെ തട്ടിപ്പാണെന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷിച്ചത്. പ്രതികളെയെല്ലാം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഓരോ പ്രതിയുടേയും പേരിൽ 17 കേസുകളാണുള്ളത്.






