തൃശ്ശൂർ: വിശാഖപട്ടണത്ത് വച്ച് നടന്ന 63-ാമത് നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളായ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ ആനുവേദ് സി. എ ,വൈഗ .കെ . എസ്, തൃശ്ശൂർ ഡിസ്ട്രിക്ട് റോളർ ഹോക്കി കോച്ച് സുരേഷ് എം .എസ് . എന്നിവരെ സ്കൂളിൽ അനുമോദിച്ചു.
മത്സരത്തിൽ കേരള ടീം വെങ്കലമെഡൽ കരസ്ഥമാക്കി. ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി .എൻ . രാമൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ്,സ്കൂൾ മാനേജർ യു. പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്നു.










