Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

13 KAS ഉദ്യോ​ഗസ്ഥർ‌ മാസങ്ങളായി വീട്ടിൽ, തസ്തികകൾ ഒഴിഞ്ഞ് കിടന്നിട്ടും നിയമനമില്ല; കേരളം ദുരന്തമുഖത്ത് നിൽക്കുമ്പോൾ തീരുമാനം എടുക്കേണ്ടത് റവന്യൂ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഴക്കെടുതിയിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടും ദുരന്ത പ്രതിരോധ പ്രവർന്നങ്ങൾക്ക്‌ നേതൃത്വം നൽകാനുള്ള എട്ട്‌ ഡെപ്യൂട്ടി കലക്ടർമാരുടെ തസ്‌തികയിൽ ആളില്ല. കാലവർഷക്കെടുതികളും പ്രകൃതിദുരന്തങ്ങളും ജനജീവിതം ദുസ്സഹമാക്കുമ്പോഴും ഭരണസംവിധാനത്തിന്റെ ഏകോപനത്തിന് നേതൃത്വം നൽകേണ്ട ഉന്നത ഉദ്യോഗസ്ഥരെ ചുമതല നൽകതെ വെറുതെയിരുത്തുന്ന സർക്കാർ അനാസ്ഥയുടെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നേരിട്ട് നിയമനം ലഭിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥരെ തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും നിയമിക്കാതെ പുറത്തുനിർത്തുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ വകുപ്പുകളിലായി ആകെ 13 കെഎഎസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കിയ 13 കെഎഎസ് ഉദ്യോഗസ്ഥർ നിയമനത്തിനായി കാത്തിരിക്കുമ്പോഴും തസ്തികകൾ ആളില്ലാതെ തുടരുന്നതാണ് ശ്രദ്ധേയമായത്.

റവന്യൂ മന്ത്രി എപി അനിൽകുമാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നിയമന നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം. കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധി ജീവനുകൾ പൊലിഞ്ഞ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആളില്ലാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എട്ട് ഡെപ്യൂട്ടി കളക്ടർമാരുടെ കെ.എ.എസ് തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കേണ്ട ഉദ്യോഗസ്ഥരില്ലാതെ ഭരണകൂടം പതറുമ്പോഴാണ് യോഗ്യതയുള്ളവരെ മാറ്റിനിർത്തുന്നത്.

കനത്ത മഴയിലും ഉരുൾപൊട്ടലിലും ജീവനുകൾ പൊലിഞ്ഞ, ഏറെ ദുരന്തം നേരിടുന്ന മലപ്പുറത്ത്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ ഡെപ്യൂട്ടി കലക്ടറുടെ കസേരയിൽ ഒന്നര മാസമായി ആളില്ല. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ തസ്തികയിൽ കെ.എ.എസ് ഉദ്യോഗസ്ഥനാണ് നിയമനം നൽകേണ്ടത്. എന്നാൽ ഈ തസ്തികയിലേക്ക് ആളെ നിയമിക്കാൻ പൊതുഭരണ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ 12 കെ.എ.എസ് ഉദ്യോഗസ്ഥരാണ് കൃത്യമായ ചുമതലകളോ ജോലിയോ ഇല്ലാതെ പുറത്തുനിന്നിട്ടും സർക്കാർ ഇതിന് എന്തുകൊണ്ട് മുതിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ചോദ്യം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഇവരെ, ഇലക്ഷൻ നടപടികൾ പൂർത്തിയായ ശേഷം പൊതുഭരണ വകുപ്പിൽ തിരികെ റിപ്പോർട്ട് ചെയ്‌തെങ്കിലും പുതിയ പോസ്റ്റിംഗ് നൽകാൻ അധികൃതർ തയാറായിട്ടില്ല. പ്രസവാവധി കഴിഞ്ഞ് ഔദ്യോഗിക സർവീസിൽ തിരികെയെത്തിയ ഒരു വനിതാ കെ.എ.എസ് ഉദ്യോഗസ്ഥയ്ക്കും മാസങ്ങളായി നിയമനം ലഭിച്ചിട്ടില്ല. കേരളം വൻ പ്രകൃതി ദുരന്തം നേരിടുമ്പോഴും ഇ‍ൗ ഉദ്യോഗസ്ഥരെ അവർക്കുള്ള തസ്‌തികയിലെ ഒഴിവുകളിൽ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല എന്നത് വരും ദിവസങ്ങളിൽ പ്രതിപക്ഷമടക്കം വലിയ രീതിയിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

റവന്യൂ വകുപ്പിന് കീഴിലെ നിർണായക തസ്തികകളിലാണ് ഈ അനാസ്ഥ തുടരുന്നത്. ദുരന്തനിവാരണ ചുമതലയുള്ള മലപ്പുറം ഡെപ്യൂട്ടി കളക്ടർക്ക് പുറമെ, ഏറെ ശ്രദ്ധയും സഹായവും അർഹിക്കുന്ന കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ തസ്തികയും നാഥനില്ലാതെ കിടക്കുകയാണ്. അടിയന്തര സഹായങ്ങൾ ലഭ്യമാക്കേണ്ട മേഖലയിലാണ് ഉദ്യോഗസ്ഥരുടെ ഈ അഭാവം. പട്ടികവർഗ്ഗ മേഖലയുടെ വികസനത്തിനും ക്ഷേമത്തിനും മേൽനോട്ടം വഹിക്കേണ്ട കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറുടെ തസ്തികയിലും ആളില്ല.

രജിസ്‌ട്രേഷൻ വകുപ്പിലെ അസിസ്റ്റന്റ് ഐ.ജി, തൃശൂർ സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ, തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസർ എന്നീ സുപ്രധാന കെ.എ.എസ് തസ്തികകളും മാസങ്ങളായി ഒഴിവായി കിടക്കുകയാണ്. മറ്റൊരു വശത്ത്, തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ തെരുവിലിറങ്ങി നിരാഹാര സമരം അനുഷ്ഠിക്കുമ്പോഴും ഭരണസംവിധാനം നിഷ്‌ക്രിയമായി തുടരുന്നു. തസ്തിക നിർണയം വൈകുന്നതാണ് അധ്യാപക നിയമനങ്ങൾക്ക് തടസ്സമാകുന്നത്. എന്നാൽ ഇത് പരിഹരിക്കേണ്ട നിർണായക തസ്തികകളും വിജനമായി കിടക്കുകയാണ്.

മറുവശത്ത്, തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കും ജോലി സ്ഥിരതയ്ക്കുമായി അധ്യാപക ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ തെരുവിലിറങ്ങി കടുത്ത നിരാഹാര സമരം അനുഷ്ഠിക്കുമ്പോഴും ഭരണസംവിധാനം നിഷ്ക്രിയത്വം തുടരുകയാണ്. സ്കൂളുകളിൽ പുതിയ അധ്യാപക തസ്തികകൾ നിർണയിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് അധ്യാപക നിയമനങ്ങൾ വൈകാൻ പ്രധാന കാരണം. ഉദ്യോഗാർഥികൾ നിരാഹാരം കിടക്കുമ്പോൾ അധ്യാപക തസ്‌തിക നിർണയം നടത്താൻ ചുമതലയുള്ള രണ്ട്‌ ഡിഇഒ തസ്‌തികയാണ് ആളില്ലാതെ കിടക്കുന്നത്. തസ്തിക നിർണയം നടത്തി റിപ്പോർട്ട് നൽകേണ്ട ചുമതലയുള്ള കണ്ണൂർ തളിപ്പറമ്പ്, കോഴിക്കോട് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ട ഈ കസേരകൾ ഒഴിച്ചിട്ടിരിക്കുന്നത് കാരണം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി കൂടിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളും ജനകീയ പ്രശ്‌നങ്ങളും രൂക്ഷമായി തുടരുമ്പോൾ, അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മികവുറ്റ ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന വിമർശനം ശക്തമാണ്.

പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ വീഴ്ച ഭരണം തടസ്സപ്പെടാൻ കാരണമാകുന്നു. ഈ സാഹചര്യത്തിൽ റവന്യൂ മന്ത്രിയും പൊതുഭരണ വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് ഉയർന്നുവരുന്ന ആവശ്യം. വെറുതെയിട്ടിരിക്കുന്ന കെ.എ.എസ് ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞുകിടക്കുന്ന ഡെപ്യൂട്ടി കളക്ടർ, ഡി.ഇ.ഒ ഉൾപ്പെടെയുള്ള തസ്തികകളിൽ ഉടനടി നിയമനം നൽകി ദുരന്ത നിവാരണ-ഭരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കേണ്ട ചുമതലയിലാണ് റവന്യൂ മന്ത്രി എപി അനിൽകുമാർ. മഴ മുന്നറിയിപ്പ് നൽകിയതിലെ വീഴ്ച്ചകൾ തുറന്ന് സമ്മതിച്ച അദ്ദേഹം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രളയം നേരിടാനെടുത്ത നടപടികൾ മാതൃകാപരമാണെങ്കിൽ അത് സ്വീകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഒരു ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉദ്യോഗസ്ഥർ കൃത്യസമയത്ത് ചുമതലകൾ നിർവഹിക്കുമ്പോഴാണ് ഉറപ്പാകുന്നത്. എന്നാൽ ഈ സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ദുരന്തനിവാരണം, പുനരധിവാസം, വിദ്യാഭ്യാസം, രജിസ്ട്രേഷൻ തുടങ്ങി വിവിധ മേഖലകളിലെ ഭരണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer