Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി; ഇനി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. ഇനി മുതൽ സഹകരണ ബാങ്കുകൾ മുഖേന വീടുകളിലെത്തിച്ച് പെൻഷൻ വിതരണം ചെയ്യില്ല. പകരം, ഗുണഭോക്താക്കളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയായിരിക്കും പെൻഷൻ നൽകുക.

സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് ഉയർന്ന ചെലവ് വരുന്നതും, വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിലെ കാലതാമസവും, ഡാറ്റാ എൻട്രിയിലെയും റീക്കൺസിലിയേഷനിലെയും വീഴ്ചകളും പരിഗണിച്ചാണ് പുതിയ തീരുമാനം.

ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പാക്കാത്തതിനാൽ അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്നതും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണ പെൻഷൻ വിതരണം ചെയ്യപ്പെടുന്നതും നിലവിലെ സംവിധാനത്തിലെ പ്രധാന പോരായ്മകളായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.

വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് നൽകുന്ന ഇൻസെന്റീവ് ചെലവും, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതുമൂലം കേന്ദ്രസഹായം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

എന്നാൽ പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്കും വീടുകളിൽ നിന്ന് മാറാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലുള്ളവർക്കും പഴയ രീതിയിൽ വീടുകളിലെത്തിച്ച് പെൻഷൻ വിതരണം തുടരും.

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കിടപ്പുരോഗികൾ ഒഴികെയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെൻഷൻ ലഭ്യമാക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

സഹകരണ സംഘങ്ങൾ വിതരണം ചെയ്യാതെ ശേഷിക്കുന്ന പെൻഷൻ തുക നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടയ്ക്കുന്നതിലും സേവന പോർട്ടലിൽ വിവരങ്ങൾ കൃത്യസമയത്ത് രേഖപ്പെടുത്തുന്നതിലും വ്യാപക വീഴ്ചകൾ കണ്ടെത്തിയതായും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix