തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യ ബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന മിന്നല്‍ മാജിക് ഒരു കുപ്പിക്ക് 400 രൂപയാണ് വില.
കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. പാലക്കാട്ടെ മലബാര്‍ ഡിസ്ലറിയിലാണ് ‘മിന്നല്‍ മാജിക്ക്’ ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയിസ് മദ്യമുണ്ടാക്കാനാണ് ബെവ്കോയുടെ ലക്ഷ്യം. ഈ മാസം അവസാനത്തോടെ മിന്നല്‍ മാജിക് ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ തീയതി അറിയിച്ചിട്ടില്ല.






