കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച നടത്തിയതായി പരാതി. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് വിവരം. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം.
വീട്ടിൽ നിന്ന് ഏകദേശം 1.80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 3.50 ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർന്നതായി പരാതിയിൽ പറയുന്നു. കവർച്ചയ്ക്കിടെ വീട്ടിലെ സ്ത്രീകളെ വിവസ്ത്രരാക്കിയെന്നും പരാതിയുണ്ട്.
അക്രമികൾക്ക് വീട്ടിൽ താമസിക്കുന്നവരുമായി മുൻപരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


