പാലക്കാട്: കെഎസ്ഇബി ജീവനക്കാരനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനവാസൻ ആണ് മരിച്ചത്. ഇദ്ദേഹം വാടകയ്ക്ക് താസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. രാവിലെ പുറത്തേക്ക് കാണായതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പട്ടാമ്പി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി മുതുതല കെഎസ്ഇബിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









