Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനങ്ങൾക്ക് KSEBയുടെ ഷോക്ക്; ഈ മാസം അധിക സർചാർജ് ഈടാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തിവെച്ചുകൊണ്ട് ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ KSEB തീരുമാനിച്ചു. പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും ഈ സർചാർജ് ബാധകമാകുക. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് 1 പൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്.

5.48 കോടി രൂപ കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെഎസ്ഇബിക്ക് വലിയ തോതിലുള്ള അധിക ബാധ്യത ഉണ്ടായതാണ് ഈ വിലവർധനവിന് കാരണമായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തെ വൈദ്യുതി വാങ്ങലിലൂടെ മാത്രം 5.48 കോടി രൂപയുടെ അധിക ചെലവാണ് ബോർഡിനുണ്ടായത്. ഈ അധിക ബാധ്യത ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ തീരുമാനം.

Advertisement
WhiteswanTV Footer