പാലക്കാട്: പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുനിശ്ശേരി സീതാറാം യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിർമ്മിച്ച തുണി സഞ്ചികൾ ഹരിതകർമ സേനയ്ക്ക് നൽകി മാതൃകയായി.എരിമയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുജ ശിവരാജൻ ഏറ്റുവാങ്ങി.
ഭരണസമിതി അംഗങ്ങൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും നൽകി.
സെക്രട്ടറി ഹക്കീം,അസി സെക്രട്ടറി സോമസുന്ദരൻ, ഹരിത കർമ്മ സേന സെക്രട്ടറി ഗീത ,ഹരിതമസേന അംഗം കുമാരി, വി.ഇ. ഒ സുറുമി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രശാന്ത്, ഹെഡ്മിസ്ട്രസ് വി.എൻ ഫൈറോസ, അധ്യാപകരായ എ. റംസീന, യു. പ്രിയ, വിദ്യാർത്ഥികളായ ആർ. നിവേദ്യ ,എസ്. അഭിനയ എന്നിവർ പങ്കെടുത്തു.






