കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുണ്ടായി എ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജ് കം ആക്ടിവിറ്റി റൂം നാളെ വിദ്യാർത്ഥികൾക്കായി തുറന്നു നൽകുന്നു. കുട്ടികളിലെ കലാ സാംസ്കാരിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി പുതുതായി പണി കഴിപ്പിച്ച ബിൽഡിംഗിലാണ് കുഞ്ഞരങ്ങ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.
കൊടുവള്ളി AEO ശ്രീ അബ്ദുൽ ഖാദർ 2025 നവംബർ 18 ന് ഉച്ചക്ക് 2:30 ന് ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയിൽ മുഖ്യ അഥിതിയായി ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം പാർവണ സനീഷ് പങ്കെടുക്കുന്നു. കുട്ടികളിലെ സർഗാത്മക കഴിവുകൾ ഉണർത്തികൊണ്ടുവരേണ്ടത് ഏറ്റവും ചെറിയ പ്രായത്തിലാണ് എന്ന വീക്ഷണത്തിലാണ് പുതിയ തുടക്കം എന്നാണ് സ്കൂൾ മാനേജ്മെന്റ് പറയുന്നത്.
ചെറിയ പ്രായത്തിൽതന്നെ ലോകമലയാളികളുടെ പ്രിയങ്കരയായ പാർവണ വിദ്യാർത്ഥികളുടെ കലാ രംഗത്തെ കഴിവുകൾ ഉണർത്തികൊണ്ടുവരുന്നതിന് പ്രചോദനമാവും എന്നും , ഭാവിയിൽ ലോകം അറിയപ്പെടുന്ന കലാകാരന്മാരും കലാകാരികളും തങ്ങളുടെ സ്കൂളിന്റെ വാഗ്ദാനമാവുന്നതിന് ഇതൊരു തുടക്കമാണെന്നും മാനേജ്‍മെന്റ് പറഞ്ഞു.



