സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നത്ത്‌നാട് ട്വന്റി20 പിടിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കുന്നത്തുനാട് നിയോജകമണ്ഡലത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സമ്പൂര്‍ണ്ണ വിജയം നേടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വളരെ നേരത്തേ കഴിഞ്ഞതുകൊണ്ട് ഒന്നാം ഘട്ട പ്രചരണവും പൂര്‍ത്തിയാക്കി. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളും, വടവുകോട്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണുള്ളത്.

നിലവില്‍ നാല് പഞ്ചായത്തുകളുടെ ഭരണം ട്വന്റി20ക്കാണ്. ഏഴ് പഞ്ചായത്തുകളിലായി 128 ഗ്രാമപഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥികളും, 17 ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും, മൂന്ന് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ട്വന്റി 20യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തുള്ള 29-ല്‍ പരം രാഷ്ട്രീയ പാര്‍ട്ടികള്‍
ഒന്നിക്കുന്ന വിചിത്ര കാഴ്ച്ചയും ഇവിടെ അരങ്ങേറുന്നു. ഇതിനു പുറമേ അപരന്‍മാരെയും നിറുത്തിയിട്ടുണ്ട്.

കിഴക്കമ്പലം പഞ്ചായത്തില്‍ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കേവലം മൂന്ന് വാര്‍ഡില്‍ മാത്രമാണ് സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളൂ. ജനപിന്തുണയില്ലായ്മയാണ് ഇതിന് കാരണം. ട്വന്റി20യുടെ അഴിമതി രഹിത സമഗ്ര വികസന മാതൃക അനുഭവിച്ചറിഞ്ഞ ജനങ്ങള്‍ അഴിമതിക്കും അവസരവാദികളുമായ രാഷ്ട്രീയക്കാരെ തൂത്തെറിയുമെന്നും ട്വന്റി 20 മത്സരിക്കുന്ന മുഴുവന്‍ വാര്‍ഡുകളിലും ഉജ്വല വിജയം കൈവരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന്‍ ചാര്‍ജ്ജുള്ള കണ്‍വീനര്‍ ജിബി എബ്രഹാം, ദീപക് രാജന്‍, പഞ്ചായത്ത് കണ്‍വീനര്‍മാരായ ബോബി ജേക്കബ് കിഴക്കമ്പലം, ബിജോയ് ഫിലിപ്പോസ് കുന്നത്തുനാട്, വി.എസ്. കുഞ്ഞുമുഹമ്മദ് മഴുവന്നൂര്‍, അഗസ്റ്റിന്‍ ആന്റണി പൂതൃക്ക, രാജു വി. മാത്യു ഐക്കരനാട്, സനകന്‍ പി.പി തിരുവാണിയൂര്‍, പീറ്റര്‍ കെ. ജോസഫ് പുത്തന്‍കുരിശ് എന്നിവര്‍ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.