Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇക്കെതിരായ ഇറാൻ ആക്രമണത്തെ അപലപിച്ച് കുവൈത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. ആക്രമണം യുഎഇയുടെ പരമാധികാരത്തിനെതിരായ വ്യക്തമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കാനും പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുമായി നടക്കുന്ന ശ്രമങ്ങളെ ഇത്തരം ആക്രമണങ്ങൾ ദുർബലപ്പെടുത്തുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

യുഎഇയ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

Recent News

Advertisement
WhiteswanTV Footer