Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹരിത ഊർജ്ജ രംഗത്ത് വൻ നേട്ടം: 50 ജിഗാവാട്ട് സൗരോർജ്ജ ശേഷി പിന്നിട്ട് ലോറിറ്റ്സ് നഡ്സൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ലോറിറ്റ്സ് നഡ്സൺ ഇലക്ട്രിക്കൽ ആൻഡ് ഓട്ടോമേഷൻ കമ്പനി ഇന്ത്യയിലും വിവിധ ആഗോള വിപണികളിലുമായി 50 ജിഗാവാട്ടിലധികം സൗരോർജ്ജ ശേഷിക്ക് തങ്ങളുടെ ഇലക്ട്രിക്കൽ, ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ കരുത്തുപകർന്നതായി പ്രഖ്യാപിച്ചു. ഏഴ് പതിറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയുടെ ഈ നേട്ടം രാജ്യത്തെ ഹരിത ഊർജ്ജ മേഖലയിലെ വലിയൊരു നാഴികക്കല്ലാണ്.

സൗരോർജ്ജ ഉൽപ്പാദനത്തിനപ്പുറം സാധാരണക്കാരായ ജനങ്ങളിലേക്ക് ശുദ്ധമായ ഊർജ്ജം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. വലിയ സോളാർ പാർക്കുകൾക്ക് പുറമെ, പിഎം-കുസും പദ്ധതിയിലൂടെ കർഷകരുടെ ജലസേചന പമ്പുകൾ സോളാറിലേക്ക് മാറ്റാനും പിഎം സൂര്യ ഘർ പദ്ധതിയിലൂടെ സാധാരണ വീടുകളിൽ സൗരോർജ്ജം എത്തിക്കാനും കമ്പനിയുടെ സാങ്കേതികവിദ്യകൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

നിലവിൽ ഇന്ത്യയിലെ ആകെ പുനരുപയോഗ ഊർജ്ജ ശേഷിയുടെ 55 ശതമാനവും സൗരോർജ്ജമാണ്. രാജ്യത്തെ ആകെ സൗരോർജ്ജ ഉൽപ്പാദനം ഇപ്പോൾ 154 ജിഗാവാട്ട് പിന്നിട്ടിരിക്കുകയാണ്. ഊർജ്ജ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 70 വർഷത്തെ പരിചയസമ്പത്തുള്ള ലോറിറ്റ്സ് നഡ്സൺ ഇതുവരെ 2,350-ലധികം സോളാർ പദ്ധതികൾക്കാണ് സാങ്കേതിക പിന്തുണ നൽകിയിട്ടുള്ളത്. ഈ മേഖലയിലെ വളർച്ചയ്ക്കായി 350-ലധികം ഇപിസി പങ്കാളികൾ, 300ലധികം ഡെവലപ്പർമാർ എന്നിവരുമായും കമ്പനി സഹകരിക്കുന്നുണ്ട്. കൂടാതെ തദ്ദേശീയമായി ഈ രംഗം ശക്തിപ്പെടുത്താൻ 300ലധികം സിസ്റ്റം ഇൻറഗ്രേറ്റർമാർക്ക് കമ്പനി പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

യുടിലിറ്റി സ്കെയിൽ പവർ പ്ലാന്റുകൾ, കൊമേഴ്സ്യൽ & ഇൻഡസ്ട്രീസ്, റെസിഡൻഷ്യൽ എന്നീ മൂന്ന് മേഖലകളിലാണ് ലോറിറ്റ്സ് നഡ്സൺ പ്രധാനമായും പ്രവർത്തിക്കുന്നത്. സോളാർ പ്ലാൻറുകളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ സഹായിക്കുന്ന അഡ്വാൻസ്ഡ് എസി സൊല്യൂഷനുകൾ, ഡിസി സ്വിച്ച്ഗിയറുകൾ, സ്മാർട്ട് മീറ്ററിംഗ്, ക്ലൗഡ് അധിഷ്ഠിത റിമോട്ട് മോണിറ്ററിംഗ് സൊല്യൂഷനുകൾ എന്നിവയും കമ്പനി നൽകുന്നുണ്ട്.

2025 മുതൽ 2026 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആഭ്യന്തര സോളാർ ഉൽപ്പാദന മേഖല വലിയ വളർച്ചയാണ് കൈവരിച്ചത്. ഇതിന് അനുസൃതമായി നിർമ്മാണ ശാലകൾക്ക് ആവശ്യമായ അത്യാധുനിക ഇലക്ട്രിക്കൽ സംവിധാനങ്ങൾ ഒരുക്കുന്നതിലും കമ്പനി മുന്നിൽ നിന്നു. നിലവിൽ മുപ്പതിലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനിക്ക് ഇന്ത്യയിൽ ആഗോള നിലവാരത്തിലുള്ള നിരവധി നിർമ്മാണ പ്ലാൻറുകളുമുണ്ട്.

Advertisement
WhiteswanTV Footer