Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റീത്ത് വെക്കുന്നത് സി.പി.എം ശൈലി:പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ റീത്ത് വെച്ച നടപടിയെ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മന്ത്രിമാരുടെ വീടുകളിലേക്ക് ഇരച്ചുകയറിയുള്ള സമരമുറകളോട് യോജിക്കാനാവില്ലെന്നും ഇത്തരം മോശം പ്രവണതകൾ കോൺഗ്രസിന്റെ രാഷ്ട്രീയ ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നതിനോ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പാർട്ടി ഒരിക്കലും കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിന്റെ ഭാഗമായി റീത്ത് സമർപ്പിക്കാൻ താൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. “മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ പണി. റീത്ത് വെക്കുന്നത് കോൺഗ്രസ് സമര രീതിയല്ല, അത്തരമൊരു നിർദ്ദേശം താൻ ആർക്കും നൽകിയിട്ടുമില്ല. ഇത്തരം രീതികളൊക്കെ സി.പി.എമ്മിന്റേതാണ്. സാനു മാഷിന്റെ മകന്റെ വീട്ടിൽ റീത്ത് വെച്ചത് സി.പി.എം അല്ലേ?” എന്ന് അദ്ദേഹം ചോദിച്ചു.

തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇരച്ചുകയറിയ സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സർക്കാരിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ചത്. അന്ന് അതിക്രമം കാണിച്ചവർക്കെതിരെ ഒരു കേസ് പോലും എടുത്തിരുന്നില്ലെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സമീപനം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer