Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തി; മേജർ രവിക്കെതിരെ വക്കീൽ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിനെതിരെ നടത്തിയ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് നോട്ടീസിലെ ആരോപണം. മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് സമരം നടത്തുന്നതെന്ന തരത്തിലുള്ള ആരോപണങ്ങൾ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും, 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിള മുഖേനയാണ് മേജർ രവിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix