Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായി ജോൺ ബ്രിട്ടാസ് എംപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനതകളില്ലാത്ത പ്രക്ഷോഭങ്ങൾക്കും വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കേന്ദ്ര ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരെ ചിതറിപ്പോയ എതിർശബ്ദങ്ങളെ ഏകോപിപ്പിക്കാനും പോരാട്ടവീര്യം പകരണമെന്നുമുള്ള ആവശ്യം ശക്തമാണ്. അത്തരമൊരു നിർണായക സാഹചര്യത്തിലാണ് പാർലമെന്റിനുള്ളിലും പുറത്തും പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ ശബ്ദമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ച കാണാനാകുന്നത്. രാജ്യസഭയ്ക്കകത്ത് പലപ്പോഴും കേരളത്തിന്റെ ഏക ശബ്ദമായി മാറുക മാത്രമല്ല, കേരളത്തിന് പുറത്തുള്ള പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾക്കു വേണ്ടിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളിൽ ഏറ്റവും ശക്തമായ പ്രതികരണങ്ങളും നിലപാടുകളും അദ്ദേഹത്തിൽ നിന്ന് തന്നെയാണ് വരുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾ സഭ നിർത്തിവെച്ചു ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പോരാട്ടം. ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന യുവാക്കളുടെ കൂടെ സമരമുഖത്ത് നേരിട്ട് ഇറങ്ങാനും അദ്ദേഹം മടിച്ചില്ല. സമരത്തിൽ ക്രൂരമായ മർദനത്തിന് ഇരയായവരുടെ ചെരുപ്പുകൾ ജന്തർ മന്തറിലെ സമര മുഖത്ത് സൂക്ഷിച്ചുവെച്ചതിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. എത്ര അടിച്ചമർത്തിയാലും ചിതറിച്ചാലും ആ പാദുകങ്ങൾ സമരസ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തുമെന്നതിന്റെ പ്രതീകമാണെന്നാണ് ആ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. എന്തൊക്കെ സംഭവിച്ചാലും ന്യായത്തിനും നീതിക്കും വേണ്ടി സമരം ചെയ്യുന്ന ആ കുട്ടികൾക്ക് പടച്ചട്ടയായി ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതും ഡോ. ജോൺ ബ്രിട്ടാസ് എം.പിയാണ്. അക്കൗണ്ടബിലിറ്റി അഥവാ കൃത്യമായ ഉത്തരവാദിത്തബോധമാണ് ഈ രാജ്യത്തെ യുവത പ്രധാനമന്ത്രിയിൽ നിന്നും സർക്കാരിൽ നിന്നും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വർഷങ്ങളായി തുടരുന്ന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളെ തകർക്കുകയും അവരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചുമതലപ്പെട്ടവർ യാതൊരു നടപടിയുമെടുക്കാതെ, പ്രതികൾക്ക് കവചം തീർത്ത് തൽസ്ഥാനത്ത് തുടരുമ്പോൾ യഥാർത്ഥത്തിൽ ആരെയാണ് വെറുതെ വിടില്ല എന്ന് പ്രധാനമന്ത്രി പറയുന്നതെന്ന അതിരൂക്ഷമായ ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ദില്ലിയിൽ അക്ഷരാർഥത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആദ്യം തുറന്നു പറഞ്ഞതിനൊപ്പം പൊലീസിന്റെ ക്രൂരത കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതാണ് അദ്ദേഹം കൈയ്യടി അർഹിക്കുന്ന കാര്യങ്ങളിലൊന്ന്.

യുവാക്കളുടെ സമരം മാറ്റിനിർത്തിയാൽ സമീപ ദിവസങ്ങളിൽ കേന്ദ്രത്തിനും മോദി സർക്കാരിനും എതിരെ ശക്തമായ പ്രതിപക്ഷ സ്വരമായി ജോൺ ബ്രിട്ടാസ് നടത്തിയ പ്രസ്താവനകളും പ്രതിഷേധങ്ങളും ഏറെ ശ്രദ്ധേയമാണ്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമായ ഒരു ബില്ലിന് കേന്ദ്രം തുടക്കം കുറിച്ചിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന “ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ (ഭേദഗതി) ബിൽ” പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം അയച്ച കത്ത് രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചയായി. നിർദ്ദിഷ്ട ഭേദഗതികൾ വ്യാപകമായി ചർച്ച ചെയ്യുകയും എല്ലാ പങ്കാളികളുമായും കൂടിയാലോചിക്കുകയും ചെയ്യണമെന്ന് ബ്രിട്ടാസ് ശക്തമായി വാദിക്കുന്നു. നിയമമായാൽ വന്ദേമാതരത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റുന്നതിനും നിയമപരമായ പരിരക്ഷകളുടെ കാര്യത്തിൽ ദേശീയഗാനത്തിന് തുല്യമാക്കുന്നതും ലക്ഷ്യമിടുന്നതാണ് ഈ ബിൽ. എന്നാൽ ദേശീയ ഗാനവും ദേശീയ ഗീതവും തമ്മിലുള്ള ഭരണഘടനാപരമായ വ്യത്യാസങ്ങളെ തകിടം മറിക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് അദ്ദേഹം അമിത് ഷായ്ക്ക് അയച്ച കത്തിൽ എടുത്തുപറയുന്നു. രാജ്യസ്നേഹം നിയമപരമായ നിർബന്ധങ്ങളിലൂടെയല്ല, മറിച്ച് സ്വമേധയാ ഉള്ള ആദരവിലൂടെയാണ് വളർത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൂടാതെ E20 വാഹനങ്ങളുമായും എഥനോൾ നയത്തെക്കുറിച്ചുമുള്ള ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി നൽകാനാകാതെ കേന്ദ്ര സർക്കാർ വിയർക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടതാണ്. എഥനോൾ കലർന്ന പെട്രോളുണ്ടാക്കുന്ന പ്രായോഗിക ആഘാതത്തെക്കുറിച്ചും എഞ്ചിൻ തകരാറുകളെക്കുറിച്ചും പാർലമെന്റിൽ അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ എഥനോൾ നയത്തെ ന്യായീകരിക്കുക മാത്രമാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ചെയ്തത്. മറുപടി നൽകിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വാഹന തകരാറുകളോ പരാതികളോ വ്യാപകമല്ല എന്ന് അവകാശപ്പെടുകയാണ് ഉണ്ടായത്. എന്നാൽ പ്രശ്നങ്ങൾ നിലവിലുണ്ടോ എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് നേരിട്ട് മറുപടി നൽകാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല എന്നത് ഭരണകൂടത്തിന്റെ അപക്വമായ നയങ്ങളെ തുറന്നുകാട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ തെളിവാണ്.

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ മാർഗരേഖയ്‌ക്കെതിരെയും അദ്ദേഹം ശക്തമായി ശബ്ദമുയർത്തി. താടി വളർത്തുകയോ നിഖാബ് ധരിക്കുകയോ അറബി വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നവരെ സംശയത്തോടെ വീക്ഷിക്കുന്ന ഇത്തരം നടപടികൾ പൂർണ്ണമായും ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പരസ്യമായി തുറന്നടിച്ചു. ടിഎംസി വിമത വിഭാ​ഗത്തെ ഔദ്യോ​ഗിക കാര്യങ്ങളിലേക്ക് ക്ഷണിച്ചതിനെതിരേയും ശബ്ദമുയർത്തിയിരുന്നു.

അതുപോലെ തന്നെ ഏറെ പ്രധാനമാണ് ഇന്ത്യ സഖ്യത്തിന്റെ ദില്ലിയിലെ പ്രധാന യോഗങ്ങളിലേക്ക് സിപിഐഎം തങ്ങളുടെ പ്രതിനിധിയായി ജോൺ ബ്രിട്ടാസിനെ അയക്കുന്നു എന്നത്. പലപ്പോഴും തന്ത്രപ്രധാന വിഷയങ്ങളിൽ പാർട്ടിയുടെയും മുന്നണിയുടെയും പ്രതികരണങ്ങളുമായി മുൻനിരയിലേക്ക് വരുന്നതും അദ്ദേഹം തന്നെയാണ്. സംസ്ഥാന ഘടകത്തിന്റെയും ദേശീയ ഘടകത്തിന്റെയും പ്രധാന വക്താവായി പലപ്പോഴും അദ്ദേഹത്തിന് മാറേണ്ടി വരുന്നുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലം മുതലാക്കി സിപിഎം നേതൃത്വത്തിലേക്ക് ബ്രിട്ടാസ് ഉൾപ്പെടെയുള്ള അനുഭവസമ്പന്നരായ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനുള്ള തന്ത്രപരമായ ഒരു നീക്കം കൂടിയാണോ ഇതെന്ന ചർച്ചകളും രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ സജീവമാണ്.

ചുരുക്കത്തിൽ, പാർലമെന്ററി പ്രവർത്തനങ്ങളെ കേവലം പ്രസംഗങ്ങളിൽ മാത്രം ഒതുക്കാതെ, തെരുവിൽ പോരാടുന്ന ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും, സഭയ്ക്കകത്ത് ഭരണകൂടത്തെ കൃത്യമായ തെളിവുകളോടെ പ്രതിരോധത്തിലാക്കാനും ജോൺ ബ്രിട്ടാസ് എം.പിക്ക് സാധിക്കുന്നുണ്ട്. രാഹുൽ ​ഗാന്ധി കഴിഞ്ഞാൽ, അല്ലെങ്കിൽ പലപ്പോഴും രാഹുൽ മൗനം പാലിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന്റെ പ്രധാന ശബ്ദമായി നിലകൊള്ളുന്നത് അദ്ദേഹമാണ്. പൗരാവകാശ സംരക്ഷണത്തിലും ജനകീയ സമരങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത ഇത്തരം നിലപാടുകളിലൂടെ, ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ പ്രതിരോധത്തിന്റെ മൂർച്ചയേറിയ അടയാളമായി ഡോ. ജോൺ ബ്രിട്ടാസ് നിലയുറപ്പിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer