കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷന് സമീപം ഡോക്ടറുടെ ഭാര്യയെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യയായ റീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിന്നതിനെ തുടർന്ന് പാനൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






