സംവിധായകന്‍ ബ്ലെസിയുടെ മകന്‍ അദിത്തിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. ബ്ലെസിയുടെ മകന്റെ വിവാഹം തനിക്ക് തന്റെ മകന്റെ വിവാഹം പോലെ തന്നെയെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും വാചാലനായി.
ബ്ലെസിയുടെ ആദ്യത്തെ സിനിമയായ ”നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍” മുതലുള്ള ബന്ധമാണത്. എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി എന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ബ്ലെസി സിനിമകളിലെ നായകനായിരുന്നു മോഹന്‍ലാല്‍. ‘തന്മാത്ര’യിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.






