തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ്. 336 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ട് ആറ് ലിറ്റര്‍ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബൂത്ത് ഓഫീസില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടില്ലെന്ന് എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ ജയില്‍ കുമാര്‍ ആരോപിച്ചു. പൊലീസും എക്‌സൈസും ശരിയായ രീതിയിലുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഇടപെടല്‍ നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.




