വടകര: ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത് (ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു. അസംഘടിതരായിരുന്ന കേരളത്തിലെ സഹകരണമേഖലയിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുന്നില്‍നിന്നു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. നിലവില്‍ പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ പ്രസിഡന്റാണ്.
അച്ഛന്‍: പരേതനായ കായക്കൊടി കുറുങ്ങോട്ട് കുന്നുമ്മല്‍ ചന്തുക്കുറുപ്പ്. അമ്മ: പരേതയായ കണ്ടിമീത്തല്‍ കുഞ്ഞിപാര്‍വതി അമ്മ. ഭാര്യ: അംബുജം.
മക്കള്‍: മധുസൂദനന്‍ (റിട്ട ഡിസ്ട്രിക്റ്റ് ശിരസ്തദാര്‍, തലശ്ശേരി ജില്ലാ കോടതി), ശ്രീജ (റിട്ട പ്രധാനാധ്യാപിക, കായക്കൊടി ഹൈസ്‌കൂള്‍), നീന (ചെന്നൈ)
മരുമക്കള്‍: കെ. ടി.മോഹന്‍ദാസ് (റിട്ട. ഡിഇഒ. താമരശ്ശേരി), പദ്മനാഭന്‍ (റിട്ട. മദ്രാസ് യൂണിവേഴ്സിറ്റി), ഷീജ പന്ന്യന്നൂര്‍ (ലീഗല്‍ മെട്രോളജി ഇന്‍സ്പക്ടര്‍, കൊയിലാണ്ടി)
സഹോദരങ്ങള്‍: ടി. ഭാസ്‌കരക്കുറുപ്പ് (റിട്ട ചീഫ് എന്‍ജിനിയര്‍, ബോര്‍ഡര്‍ റോഡ്സ്). പരേതരായ ടി. മിനാക്ഷി അമ്മ, ടി. കമലാവതി അമ്മ, ടി. രാമകൃഷ്ണക്കുറുപ്പ്, ടി. പദ്മനാഭക്കുറുപ്പ്, ടി. ഗോവിന്ദന്‍കുട്ടി കുറുപ്പ്.






