Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പ്; ശക്തമായ പ്രചാരണവുമായി വനിതകൾ രംഗത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നെന്മാറ പഞ്ചായത്തിലെ നെടുങ്ങോട് എട്ടാം വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ, വനിതകളുടെ കൂട്ടായിറക്കം പ്രചാരണത്തിൽ പുതുജീവൻ പകർന്നിരിക്കുകയാണ്. വാർഡിൽ മത്സരിക്കുന്ന സഖാവ് പ്രകാശനുവേണ്ടി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വീടുതോറുമുള്ള പ്രചാരണം ശ്രദ്ധേയമാകുന്നു.

വാർഡിലെ ഓരോ വീടുകളിലും എത്തി സ്ഥാനാർത്ഥിയുടെ പ്രവർത്തനങ്ങളും പ്രാദേശിക വികസന സാധ്യതകളും ജനങ്ങളുമായി പങ്കുവെച്ച് വോട്ട് അഭ്യർത്ഥിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. പ്രദേശത്തെ വീട്ടമ്മമാരും യുവതികളും ഒരുമിച്ചാണ് ഈ പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്.

അതോടൊപ്പം ബ്ലോക്ക് തലത്തിൽ സുഗന്ധിക്കും ജില്ലാതലത്തിൽ മോഹനൻക്കും വേണ്ടി ഇവർ പിന്തുണ തേടുന്ന പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ നടക്കുന്ന ഈ പ്രചാരം നെന്മാറയിലാകെ ചര്‍ച്ചയായിട്ടുണ്ട്.

“ഞങ്ങളുടെ നാട്ടിന്റെ പുരോഗതിക്കും വിശ്വസിക്കാവുന്ന നേതാക്കൾക്ക് പിന്തുണ നൽകാനുമാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇറങ്ങിയിരിക്കുന്നത്,” എന്ന് പ്രചാരണത്തിൽ പങ്കെടുത്ത വീട്ടമ്മമാർ പറയുന്നു. സ്ത്രീകളുടെ സജീവ സാന്നിധ്യവും കൂട്ടായ ശ്രമവുമാണ് ഈ തവണത്തെ എട്ടാം വാർഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കൂടുതൽ ജനകീയമാക്കുന്നത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix