പാലക്കാട്: അകത്തേത്തറ ശാസ്താനഗറിൽ രാത്രി പുലിയെ കണ്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാസ്താനഗറിൽ ആളൊഴിഞ്ഞ വീടിന്റെ ഭാഗത്തേക്ക് റോഡ് മുറിച്ചുകടന്ന് പുലി നടന്നുപോകുന്നതാണ് കണ്ടത്. സമീപത്തെ കടയിലേക്ക് വന്നവരാണ് പുലിയെ കണ്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി. പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ആളൊഴിഞ്ഞ വീട്ടിനകത്തേക്ക് പുലി പ്രവേശിച്ചിട്ടുണ്ടോയെന്നാണ് സംശയം. ശനിയാഴ്ച രാവിലെ വീണ്ടും പരിശോധന തുടരും. കുറച്ചു ദിവസം മുൻപ് ഇവിടെനിന്ന് ഒരുകിലോമീറ്റർ അകലെ മലമ്പുഴ ഭാഗത്ത് പുലിയെ കണ്ടെത്തിയിരുന്നു.










