സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

യൂട്യൂബില്‍ 5 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് ‘ലോക ചാപ്റ്റര്‍ 2’ അനൗണ്‍സ്മെന്റ് വീഡിയോ

ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ‘ലോക ചാപ്റ്റര്‍ 2’ പ്രഖ്യാപന വീഡിയോക്ക് യൂട്യൂബില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റര്‍ 2 ല്‍ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിര്‍ണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. ഡൊമിനിക് അരുണ്‍ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായിരുന്നു.

ഈ യൂണിവേഴ്‌സിലെ രണ്ടാം ചിത്രമാണ് ടോവിനോ തോമസ് നായകനാവുന്ന ‘ലോക ചാപ്റ്റര്‍ 2’. ആദ്യ ഭാഗത്തില്‍ മൈക്കല്‍ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ടോവിനോ അഭിനയിച്ചത്. ചാത്തന്‍ എന്ന ഐതിഹ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൈക്കല്‍ എന്ന ടോവിനോ കഥാപാത്രത്തെ ഈ യൂണിവേഴ്‌സില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചാര്‍ളി എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ആദ്യ ഭാഗത്തില്‍ അതിഥി താരമായി എത്തിയത്. ഒടിയന്‍ എന്ന ആതിഥ്യ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചാര്‍ളിയെ സൃഷ്ടിച്ചത്. മൂത്തോന്‍ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ സിനിമാറ്റിക് യൂണിവേഴ്‌സിലെ ശ്കതമായ ഒരു സാന്നിധ്യമായി എത്തും.

അഞ്ചാം ആഴ്ചയും 275 സ്‌ക്രീനില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്ന ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ 280 കോടി ആഗോള ഗ്രോസ് പിന്നീടാണ് കുതിക്കുന്നത്. മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായും ചിത്രം മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പന്‍ തരംഗമായി മാറി പാന്‍ ഇന്ത്യന്‍ ഹിറ്റായ ചിത്രം ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയായി മാറി. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആണ് ഈ ചിത്രം ഒരുക്കിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം കേരളത്തില്‍ വിതരണം ചെയ്തതും വേഫറെര്‍ ഫിലിംസ് ആണ്.

Advertisement

അങ്ങനെ അതും എത്തി: വാട്സാപ്പിൽ കിടിലൻ ഫീച്ചർ

കൃത്യം സമയം ആകുന്നത് നോക്കിയിരിക്കാതെ വാട്സാപ്പിൽ ആശംസകളും മറ്റും ഷെഡ്യൂൾ‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഷെഡ്യൂൾഡ് മെസ്സേജസ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ്

Read More »

വിവാഹാവശ്യം നിരസിച്ചു; 17കാരിയെയും മുത്തശ്ശിയെയും 24കാരൻ കുത്തിക്കൊന്നു

കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചിയിൽ നടന്ന സംഭവത്തിൽ കൗശി (17), മൈലാതൾ (60) എന്നിവർ മരിച്ചു. പ്രതിയായ അഭിഷേക് (24) പൊലീസിൽ കീഴടങ്ങി. കൗശിയുടെ

Read More »

അതിവേഗ റെയിൽ പദ്ധതി; ഡിസൈനുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന; ഗ്രാമിന് 140 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ

Read More »

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »
Advertisement