ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ അവറാന്‍- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ 2 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ടീസര്‍ നേടിയത്. ഉണ്ണി മൂവീസിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ കെ പി നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവന്‍ കോട്ടായി ആണ്. ചിത്രം രചിച്ചത് അജിത് പൂജപ്പുര. ആക്ഷന്‍, ത്രില്‍, പ്രണയം എന്നിവയെലാം ഉള്‍പ്പെടുത്തി ഒരു പക്കാ എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ആകാംക്ഷയുണര്‍ത്തുന്ന ഇന്‍വെസ്റ്റിഗേഷനും ചിത്രത്തിന്റെ കഥയുടെ ഭാഗമാണെന്ന് ടീസര്‍ കാണിച്ചു തരുന്നു. ചിത്രം ഒക്ടോബറില്‍ തീയേറ്ററുകളിലെത്തും.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. നേരത്തെ ലുക്മാന്‍, പ്രഗ്യ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ ‘തൂമഞ്ഞു പോലെന്റെ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദര്‍ പാണ്ഡ്യന്‍, സുധീര്‍, അനു നായര്‍, ജയകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം- രഞ്ജിന്‍ രാജ്, എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍, കോ പ്രൊഡ്യൂസര്‍- ഹരീഷ് കുമാര്‍ കെ എല്‍, ആര്ട്ട് – ലവ്ലി ഷാജി, ജീമോന്‍, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം- സിമി ആന്‍,ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗള്‍, ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ കെ, ഗോഡ്വിന്‍, കാസ്റ്റിംഗ്- സുജിത് ഫീനിക്സ്, ആക്ഷന്‍- ജോണ്‍സന്‍, സ്റ്റില്‍സ്- അനുലാല്‍,സിറാജ്, പോസ്റ്റര്‍ ഡിസൈന്‍- മില്‍ക്ക് വീഡ്. പിആര്‍ഒ- ശബരി






