ചണ്ഡീഗഢ്: മൂന്ന് വർഷത്തെ പ്രണയം തകർന്ന കാരണത്താൽ യുവതിയെ കുത്തി കൊലപ്പെടുത്തി യുവാവ്. 30 വയസ്സുകാരിയായ ഡിംപിളാണ് മരിച്ചത്. 20 തവണയിലധികം തവണ കുത്തി പരിക്കേപ്പിച്ചാണ് യുവാവ് കാമുകിയെ കൊന്നത്. പഞ്ചാബിലെ മൊഹാലിയിലാണ് ക്രൂര കൊലപാതകം നടന്നത്. കൊലപാതക ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
പഞ്ചാബിലെ മൊഹാലിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതത്തിന് മുൻപ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ യുവാവ് കൈയ്യിൽ കരുത്തിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കൊലപാതകം വ്യക്തമാണ്. ഓഫീസിലെ മറ്റ് ജീവനക്കാർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.






