കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ഏറെക്കാലത്തെ സ്വപ്നമായ പുതിയ കൃഷി ഭവൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി ഡോ. എം.കെ. മുനീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു.
കെട്ടിട നിർമ്മാണത്തിനായി നേരത്തെ എം.എൽ.എ 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ പുതിയ കെട്ടിടത്തിനായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായ കെട്ടിടം ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കർഷകർക്ക് പുതിയ ഉണർവ് നിലവിലെ പരിമിതികൾ മറികടന്ന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നതോടെ മടവൂരിലെ കാർഷിക മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കും.
കർഷകർക്ക് കൃഷി ഭവനുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ വേഗത്തിലും മികച്ച രീതിയിലും ലഭ്യമാക്കാൻ ഈ മാറ്റം സഹായകമാകും. പഞ്ചായത്തിന്റെ കാർഷിക സംസ്കൃതിക്ക് പുതിയ കെട്ടിടം കരുത്തേകുമെന്ന് ജനപ്രതിനിധികളും കർഷകരും അഭിപ്രായപ്പെട്ടു.






