പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിനാൽ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയയിൽ നിന്നും കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. 50ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായമില്ല.

കേരളത്തിന്റെ പൗരത്വം: എന്താണ് നേറ്റിവിറ്റി കാർഡ്
കഴിഞ്ഞ ദിവസം വാർത്തകളിൽ കേട്ട പേരായിരിക്കും കേരള നേറ്റിവിറ്റി കാർഡ്. മന്ത്രി കെ രാജൻ ഇത് നിയമസഭയിൽ അവതരിപ്പിച്ചതോടെയാണ് സംഗതി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ രേഖകളിൽ ആശങ്കപ്പെട്ടിരിക്കുന്നവർക്ക് മുന്നിലേക്കാണ് കേരളത്തിന്റെ









