Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന താല്‍പര്യം കണക്കിലെടുത്താണ് എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചത്.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ വളരെ എളുപ്പത്തില്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയും. ഏറ്റവും പുതിയതും സമകാലിക ഡിസൈനുകളിലുള്ളതുമായ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, നടി ദേവിക സഞ്ജയ് എന്നിവര്‍ ചേര്‍ന്ന് ലൈറ്റ് വെയ്റ്റ് സോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീട്ടെയില്‍ ഹെഡ് (കേരള) ആര്‍. അബ്ദൂള്‍ ജലീല്‍, റീജ്യണല്‍ ഹെഡ് സുബൈര്‍ എം പി, സോണല്‍ ഹെഡ് ജാവേദ് മിയാന്‍, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്‍, മറ്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മലബാര്‍ ഗ്രൂപ്പ് എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ കോഴിക്കോട്ടെ ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ഒരുക്കിയ എക്‌സ്‌ക്ലൂസീവ് ലൈറ്റ്‌വെയ്റ്റ് ജ്വല്ലറി സോണിലൂടെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് ആസ്വാദ്യകരമാക്കിക്കൊണ്ട് വളരെയെളുപ്പം ഇഷ്ടപ്പെട്ട ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ വിശ്വാസ്യത, സുതാര്യത, സേവന മൂല്യങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ ലൈറ്റ്‌വെയ്റ്റ് ആഭരണ ശ്രേണിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണിത്’ അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിസ്ട്രി ഷോറൂമിനുള്ളില്‍ ഒരു സ്വതന്ത്ര ഇന്‍-സ്റ്റോര്‍ സോണ്‍ ആയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിത്യേന ധരിക്കാവുന്ന ആഭരണങ്ങള്‍, ജോലി സ്ഥലത്തും പ്രത്യേക അവസരങ്ങളിലും ഉപയോഗിക്കാവുന്ന ആഭരണങ്ങള്‍, ഉപഹാരങ്ങള്‍ നല്‍കുന്നതിനായുള്ള ആഭരണങ്ങള്‍ തുടങ്ങി ട്രെന്‍ഡിംഗ് ഡിസൈനുകളിലുള്ള ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളുടെ അതിമനോഹരവും വിശാലവുമായ ശേഖരം എക്‌സ്‌ക്ലൂസീവ് സോണില്‍ ഒരുക്കിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇവിടെ ഉപഭോക്താക്കള്‍ക്കായി മികച്ച ഇരിപ്പിടങ്ങളും എളുപ്പത്തില്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജീവിത ശൈലികള്‍ക്കും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രതിബദ്ധതയാണ് ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായുള്ള എക്‌സ്‌ക്ലൂസീവ് സോണിലൂടെ പ്രതിഫലിക്കുന്നത്. പ്രായഭേദമന്യേ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളോടുള്ള താല്‍പര്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏറ്റവും മികച്ച ഡിസൈനുകളിലുള്ളതും ഗുണമേന്‍മയുള്ളതുമായ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നതിലും ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിലുമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് 14 രാജ്യങ്ങളിലായി 420 ലേറെ ഷോറൂമുകളുണ്ട്. ഗുണനിലവാരം പൂര്‍ണ്ണമായും ഉറപ്പു വരുത്തിക്കൊണ്ട് സുതാര്യമായ വില നിര്‍ണ്ണയത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് സാധിക്കുന്നുണ്ട്.

ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്‌റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയ്ന്റനന്‍സ്, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന് 100 ശതമാനം മൂല്യം, സ്വര്‍ണ്ണത്തിന്റെ 100 ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന HUID ഹാള്‍മാര്‍ക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം ഉറപ്പ് വരുത്തിയ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്റി, ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, ഉത്തരവാദിത്ത ഉറവിടങ്ങളില്‍ നിന്ന് നിയമാനുസൃത മാര്‍ഗത്തിലൂടെ മാത്രം ശേഖരിക്കുന്ന സ്വര്‍ണ്ണം, LBMA, DGDB എന്നീ അംഗീകൃത വിതരണക്കാരില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണ്ണ ബാറുകള്‍ തുടങ്ങിയ പ്രോമിസുകള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer