മസ്കറ്റ്: മസ്കറ്റിൽ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥി മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശികളായ ജോര്‍ജ് മെക്കാട്ടില്‍ ബിനുവിന്റെയും ബിന്ദു ജോര്‍ജിന്റെയും മകൻ ബേസിൽ ജോര്‍ജ് ആണ് മരിച്ചത്.
വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബേസിൽ. വാദി കബീറിലെ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










