ആലപ്പുഴ: ഭോപ്പാലിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളികൾ മരിച്ചു.ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങളാണ് മരിച്ചത്. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭോപാലിലെ സുഹൃത്തുക്കൾ വഴിയാണ് വീട്ടുകാർ ഇന്ന് രാവിലെ വിവരമറിഞ്ഞത്.










