കോഴിക്കോട്: റഷ്യൻ ഫെഡറേഷനിലെ സെറിസ് നഗരം ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ (IJSO) കോഴിക്കോട് സ്വദേശിയായ വിദ്യാർഥിക്ക് വെങ്കല മെഡൽ. ഖത്തറിനെ പ്രതിനിധീകരിച്ച് മത്സരിച്ച അസാൻ ജലീൽ മുഹമ്മദ് ആണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത്.
ഖത്തറിലെ ക്വീൻസ് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അസാൻ. കോഴിക്കോട് നരിക്കുനി സ്വദേശിയായ ഇദ്ദേഹം ഡോ. അബ്ദുൽ ജലീലിന്റെയും ഡോ. മുഹമ്മദ് സെഞ്ചു മുഹമ്മദിന്റെയും മകനാണ്.ലോകമെമ്പാടുമുള്ള ജൂനിയർ വിദ്യാർഥികളുടെ ശാസ്ത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട മത്സരമാണ് IJSO. ഈ അന്താരാഷ്ട്ര വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ അസാൻ ജലീൽ തന്റെ നാടിനും രാജ്യത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.






