Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുദ്ധത്തില്‍ മനുഷ്യര്‍ ജയിക്കട്ടെ; പ്രതികരണവുമായി മമ്മൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. യുദ്ധത്തില്‍ മനുഷ്യര്‍ ജയിക്കട്ടെ, അല്ലെങ്കില്‍ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ സംവിധായകന്‍ ടി വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു.

സംവിധായകന്‍ ടി വി ചന്ദ്രന്‍,തന്റെ ചലച്ചിത്ര ജീവിതത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ അദ്ദേഹത്തെ ആദരിക്കുന്നതിനായി കൊച്ചി ഇടപ്പള്ളിയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് മമ്മൂട്ടി യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തില്‍ ആര് ജയിക്കുമെന്നറിയില്ല. പക്ഷേ മനുഷ്യര്‍ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer